ഗൂഗിളിന് ഇന്ന് 21-ാം പിറന്നാള്‍; പഴയകാലം ഓര്‍മിപ്പിച്ചു ഗൂഗിള്‍ ഡൂഡില്‍

single-img
27 September 2019

വിവര സാങ്കേതിക വിദ്യാ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഗൂഗിളിന് ഇന്ന് 21-ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് ഗൂഗിളിന്റെ ആദ്യകാലങ്ങളെ അനുസ്മരിക്കുന്നതാണ് ഇന്നത്തെ പ്രത്യേക ഗൂഗിള്‍ ഡൂഡില്‍. പഴയകാല കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഗൂഗിള്‍ സെര്‍ച്ച് ഹോം പേജുള്ള ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 27-9-98 എന്ന തീയതിയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായിരുന്ന സെര്‍ജി ബ്രിനും ലാറി പേജുമാണ് ഗൂഗിള്‍ എന്ന ആശയത്തിന്റെ പിറവിക്ക് പിന്നില്‍. 1998 സെപ്റ്റംബര്‍ 27നാണ് ഗൂഗിള്‍ പിറക്കുന്നത്. ലോകത്തുള്ള എല്ലാ അറിവുകള്‍ ശേഖരിച്ച് സാര്‍വ്വദേശീയമായി ഇത് ലഭ്യമാക്കുക എന്നതായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം.

ഇന്ന് നൂറിലധികം ഭാഷകളില്‍ ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നു. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍നിന്നും പിറവിയെടുത്തതാണ് ഗൂഗിള്‍ എന്ന പദം. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങള്‍ വരുന്ന ഗൂഗള്‍(googol)എന്ന പദം പേരായി നല്‍കാനായിരുന്നു സ്ഥാപകര്‍ ലക്ഷ്യമിട്ടത്.ഗണിത ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിനു പേരായി നല്‍കാം എന്നായിരുന്നു ബ്രിനും ലാറിയും കരുതിയത്.

എണ്ണിയാലൊടുങ്ങിയാത്ത അറിവുകളാണ് ഗൂഗിള്‍ തുറന്ന് വയ്ക്കുന്നതെന്ന സന്ദേശമായിരുന്നു ഇവര്‍ നല്‍കാന്‍ നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ ഗൂഗള്‍ എന്നെഴുതിയത് ചെറിയ അക്ഷര പിശകോടെയായിരുന്നു. അങ്ങനെ ഗൂഗള്‍ ഗൂഗിളായി. പിന്നീട് അത് തിരുത്തിയതുമില്ല.

സെര്‍ച്ച് എഞ്ചിന്‍ എന്നതിലുപരി സമസ്ത മേഖലകളിലേക്കും ഗൂഗിള്‍ അതിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. അത്ഭുതകരമാണ് 21 വര്‍ഷങ്ങള്‍ക്കൊണ്ട് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയാണ് ഗൂഗിള്‍ കൈവരിച്ചിരിക്കുന്നത്. ആല്‍ഫബെറ്റ് എന്ന മാതൃകമ്ബനിയുടെ കീഴിലാണ് ഇന്ന് ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും. ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചെയാണ് ഇന്ന് ഗൂഗിളിനെ നയിക്കുന്നത്.

അതേസമയം ഗൂഗിളിന്റെ ജന്മദിനം സംബന്ധിച്ച് ഗൂഗിളിന് തന്നെ വ്യക്തതയില്ലെന്നത് ഒരു തമാശയാണ്.. ഇതിനോടകം തന്നെ പലകുറി ഗൂഗിളിന്റെ പിറന്നാള്‍ ദിനം മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബര്‍ 7നായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്, പിന്നീട് അത് സെപ്റ്റംബര്‍ എട്ടായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുതലാണ് സെപ്റ്റംബര്‍ 27ന് ജന്മദിനം ആഘോഷിച്ച് തുടങ്ങിയത്.