ആദിവാസികളെ കബളിപ്പിക്കല്‍; മഞ്ജു വാര്യരെ ‘നിരോധിക്കുമെന്ന്’ വയനാട് പനമരം ഗ്രാമപഞ്ചായത്ത്

single-img
26 September 2019

ആദിവാസികളെ പറഞ്ഞുകബളിപ്പിച്ച നടി മഞ്ജു വാര്യരെ ‘നിരോധിക്കുമെന്ന്’ വയനാട് പനമരം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ഷിനി കൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ നിരോധനം നടപ്പായാൽ ആദിവാസി കോളനികള്‍ ദത്തെടുക്കല്‍ പോലുള്ള പദ്ധതികള്‍ നടത്തുന്നതിന് മഞ്ജുവാര്യര്‍ക്ക്നിരോധനം വരും. അതേപോലെത്ത തന്നെ പനമരം പഞ്ചായത്ത് യോഗം ചേര്‍ന്ന് മഞ്ജു ആദിവാസികളെ കബളിപ്പിച്ചു എന്ന പ്രമേയം അവതരിപ്പിക്കുകയും ഇപ്പോൾ നൽകിയിട്ടുള്ള നല്‍കിയ ദത്തെടുക്കല്‍ അനുവാദം പിന്‍വലിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടി മഞ്ജുവാര്യര്‍ 2017ല്‍ നല്‍കിയ അപേക്ഷയിൽ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരക്കുനി ആദിവാസി ഗ്രാമം സമഗ്രവികസനത്തിനായി നടിക്ക് വിട്ടു നല്‍കിയിരുന്നു. പ്രശസ്തനായ ആര്‍ക്കിടെക്ട് ശങ്കര്‍ വിഭാവനം ചെയ്യുന്ന വീടുകളടക്കം ഇവിടെ നിര്‍മ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. മഞ്ജു താൻ ഇവിടെ 1.80 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുന്നതായും രേഖാമൂലം അറിയിച്ചു.

മഞ്ജു നടപ്പാക്കുന്ന പ്രൊജക്ട് ഉള്ളതുകൊണ്ട് പരക്കുനിയിലെ ആദിവാസികള്‍ സർക്കാരിന്റെ ലൈഫ് അടക്കമുള്ള പദ്ധതികള്‍ ഉള്‍പ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു. ഉറപ്പായും മഞ്ജു പ്രൊജക്ട് നടപ്പാക്കും എന്നു പറഞ്ഞതിനാല്‍ ഇതുവരെ പരക്കുനിയെ ഉള്‍പ്പെടുത്തിയില്ല. പിന്നീട് ഇപ്പോള്‍ മാത്രമാണ് രണ്ടു പേരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

പദ്ധതിയിൽ നിന്നും പിന്മാറിയ മഞ്ജുവിനെതിരെ കേസു കൊടുത്തപ്പോള്‍ തുടര്‍ന്ന് നടത്താന്‍ പറ്റില്ലെന്ന് അറിയിച്ചു. വിഷയം രൂക്ഷമായതിനെത്തുടര്‍ന്ന് 40 വീടുകള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റ് നല്‍കി. ഇതോടൊപ്പം10 ലക്ഷം രൂപ നല്‍കാമെന്നും മഞ്ജുവാര്യര്‍ വാഗ്ദാനം നല്‍കിയതായും ഇവര്‍ പറയുന്നു.