ഉള്ളിക്ക് പിന്നാലെ തക്കാളിയും; വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധന

single-img
26 September 2019

രാജ്യത്ത് മാര്‍ക്കറ്റില്‍ ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു.ലഭ്യത കുറഞ്ഞതോടെയാണ് ഏറിയതോടെയാണ് രാജ്യമെമ്പാടും തക്കാളി വിലയിലും വര്‍ദ്ധന. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധനയാണ്.

രാജ്യത്തെ തക്കാളി കൃഷി ഏറെയുള്ള മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്.ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 40 മുതല്‍ 60 വരെ രൂപയിലാണ് തക്കാളി വില്‍പന നടക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 60രൂപയിലെത്തിയത്. കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്റെ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് ചണ്ഡിഗഡില്‍ കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില. ഡല്‍ഹി ആസാദപൂരിലെ മണ്ടി മാര്‍ക്കറ്റില്‍ എണ്ണൂറ് രൂപയ്ക്ക് മുകളിലാണ് ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില.

ഇവിടേക്ക് മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന തക്കാളി മൂന്നിലൊന്നായി ചുരുങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.