‘രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം പൂവ് വില്‍ക്കുന്നവനെ പടക്കകട നടത്താന്‍ ഏല്‍പ്പിച്ചതു പോലെയാണ്’ നിലപാട് തുറന്ന് പറഞ്ഞ് നടന്‍ വിജയ്

single-img
26 September 2019

രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം തുറന്ന് പറഞ്ഞ് തമിഴ് സൂപ്പര്‍ താരം വിജയ്. പൂവ് വിറ്റ് നടന്നവരെ പടക്കകട നടത്താന്‍ ഏല്‍പ്പിച്ച അവസ്ഥയാണ് രാജ്യത്തെ രാഷ്ട്രീയത്തിലെന്നാണ് വിജയ് പറഞ്ഞത്. ബിഗില്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയ്ക്കാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പരിപാടിയില്‍ ‘വെരിത്തനം’ എന്ന ഗാനം പാടിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്.

ചെന്നൈയില്‍ ഫ്ളെക്‌സ് ബോര്‍ഡ് തലയില്‍ വീണ് മരിച്ച യുവതി മരിച്ച വിഷയവും വിജയ് പരാമര്‍ശിച്ചു. തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞത്. ഓരോ മേഖലകളിലും അതാതു മേഖലകളില്‍ കഴിവ് തെളിയച്ചവരെ, അര്‍ഹതയുള്ളവരെ മാത്രമെ നിയോഗിക്കാവൂ എന്നും വിജയ് പറഞ്ഞു.

‘പൂവ് വിറ്റ് നടന്ന ഒരു വ്യക്തിയെ പടക്ക കട ഏല്‍പ്പിച്ചു, എന്നാല്‍ ഒരു പടക്കം പോലും വിറ്റുപോയില്ല. കാരണം അന്വേഷിച്ചു പോയപ്പോള്‍ പൂവില്‍ അഞ്ച് മിനിറ്റ് കൂടുമ്പോള്‍ വെള്ളം തളിക്കുന്നതു പോലെ പടക്കത്തില്‍ ഒഴിച്ചുകൊണ്ടിരുന്നു’ ഇതാണ് ഇപ്പോഴുള്ള രാഷ്ട്രീയമെന്നാണ് താരം പറഞ്ഞത്.