ആവേശത്തോടെ പ്രേക്ഷകര്‍; ചിരഞ്ജീവി ചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ പുതിയ ട്രെയിലര്‍ പുറത്തു വിട്ടു
ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ പുതിയ ട്രെയിലറെത്തി. 59 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആവേശഭരിതമായ യുദ്ധരംഗങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായാണ് ചിരഞ്ജീവി എത്തുന്നത്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍തതാര, വിജയ് സേതുപതി, തമന്ന തുടങ്ങി വന്‍ താരനിര തന്നെയെത്തുന്നു.
ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത് . റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചരിത്ര സിനിമയായതിനാല്‍ 250 കോടിയാണ് സെയ് റാ നരസിംഹ റെഡ്ഡിയുടെ നിര്‍മ്മാണ ബജറ്റ്.