അതിര്‍ത്തിയ്ക്കപ്പുറത്തുനിന്ന് ആയുധങ്ങളും കള്ളനോട്ടും കടത്തിയ ഡ്രോണ്‍ പഞ്ചാബില്‍ പിടിച്ചെടുത്തു

single-img
26 September 2019

ചണ്ഡിഗഡ്; അതിര്‍ത്തിയ്ക്കപ്പുറത്തു നിന്ന് കള്ളനോട്ടും ആയുധങ്ങളും ഇന്ത്യയിലേക്കു കടത്തിയ ഡ്രോണ്‍ പിടിച്ചെടുത്തു. പഞ്ചാബിലെ തരന്‍തരാന്‍ ജില്ലയിലാണ് പൊലീസ് ഡ്രോണ്‍ പിടിച്ചെടുത്തത്. 10 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ജിപിഎസ് ഘടിപ്പിച്ച ഡ്രോണുകളാണ് പിടിച്ചെടുത്തത്.

ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് (കെഇസെഡ്എഫ്) എന്ന ഭീകര സംഘടനയില്‍ പെട്ട 4 പേരെ ഞായറാഴ്ച പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ അതിര്‍ത്തിക്ക പ്പുറത്തു നിന്ന് ഡ്രോണുകളില്‍ ആയുധങ്ങളും കള്ളപ്പണവും എത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഡ്രോണുകള്‍ പിടിച്ചത്.

ആയുധങ്ങളും മറ്റും എത്തിച്ച് മടങ്ങുമ്പോള്‍ തകരാറിലായ ഡ്രോണ്‍ അത് അയച്ചവര്‍ നിര്‍ദേശിച്ചതനുസരിച്ച് വയലില്‍ നിന്ന് വീണ്ടെടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിപിഎസ് ആന്റിനയും കണ്ടെടുത്തിട്ടുണ്ട്. കേസ് ദേശീയ ഏജന്‍സിക്ക് കൈമാറാനാണ് പഞ്ചാബ് പൊലീസിന്റെ തീരുമാനം.