വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

single-img
26 September 2019

ന്യൂയോര്‍ക്ക്; വിദേശ നിക്ഷേകപരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ വച്ചുനടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ്‌ ഫോറത്തില്‍ വച്ചായിരുന്നു മോദി വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്തത്.

‘ നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പൊരുത്തപ്പെടും. നിങ്ങളുടെ സാങ്കേതിക വിദ്യയും ഞങ്ങളുടെ പ്രാഗത്ഭ്യവും ലോകത്തെ തന്നെ മാറ്റി മറിക്കും. നിങ്ങളുടെ ആവരണവും ഞങ്ങളുടെ നൈപുണ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കും. വിസ്താരമുള്ള ഒരു വിപണിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് കടന്ന് വരണം.’ എന്നായിരുന്നു മോദിയുടെ വാക്കുകള്‍

താന്‍ പ്രധാനമന്ത്രിയായിരുന്ന അഞ്ച് വര്‍ഷം ഇന്ത്യ നേടിയ നേട്ടങ്ങളും പുരോഗതികളും മോദി ഫോറത്തില്‍ വിശദീകരിച്ചു.