ചിന്മയാനന്ദിനെതിരായ കേസ്; ഇതാണോ ബിജെപിയുടെ നീതി?; ചോദ്യവുമായി പ്രിയങ്ക ഗാന്ധി

single-img
26 September 2019

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദിനെതിരെ ലൈംഗികാതിക്രമണം ആരോപിച്ച് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇതോണാ ബിജെപിയുടെ നീതി എന്ന് പ്രിയങ്ക പ്രിയങ്ക ചോദിച്ചത്. ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചു.

ഉന്നാവോ കേസ്: അതിൽ ഇരയുടെ അച്ഛന്‍ കൊല്ലപ്പെട്ടു. പിന്നെ ഇരയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ജനങ്ങളുടെ പ്രതിഷേധത്താൽ 13 മാസത്തിനുശേഷം പ്രതിയായ എംഎല്‍എ അറസ്റ്റിലായി. പിന്നീട് ഇരയുടെ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചു.
ഷാജഹാന്‍പൂര്‍ കേസ്: ആദ്യം ഇരയെ അറസ്റ്റ് ചെയ്തു. ഇപ്പോൾ ഇരയുടെ കുടുംബത്തിന് മേലും സമ്മര്‍ദ്ദം ചെലുത്തുന്നു.’ പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ എഴുതി.

അതേസമയം ബിജെപി നേതാവിന്റെ മേല്‍ ലൈംഗികാതിക്രമക്കേസ് പോലും ചുമത്തുന്നില്ല. ഇതാണോ ബിജെപിയുടെ നീതി എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെടാൻ യുവതി കോടതിയിലേക്ക് പോവുന്നവഴി പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.