മോദിയും അമിത് ഷായും ജിവിച്ചിരിക്കുന്നത് ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ല; ആരോപണവുമായി ബാബാ രാംദേവ്

single-img
26 September 2019

ഡല്‍ഹി: ഗാന്ധി കുടുംബത്തിനെതിരെ ആരോപണവുമായി ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജീവിച്ചിരിക്കുന്നത് സോണിയാഗാന്ധിക്കും കുടുംബത്തിനും ഇഷ്ടമല്ലെന്നായിരുന്നു ബാബാ രാംദേവിന്റെ ആരോപണം.

‘സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് അതില്‍ നിന്ന് മനസിലാക്കാം. മോദിയും ഷായും തിരികെ വൈരാഗ്യം വച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും മറ്റെവിടെയെങ്കിലും ആകുമായിരുന്നു.’ രാംദേവ് പറഞ്ഞു.

അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപിച്ചു. നിയമങ്ങള്‍ തെറ്റിച്ച ചിദംബരം ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വില നല്‍കുക യാണെന്നും രാംദേവ് പറഞ്ഞു.