കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു

single-img
26 September 2019

കൊച്ചി: മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസാഫയിലുമാണ് ആഡംബരപൂര്‍ണമായ പുതിയ ഷോറൂമുകള്‍. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ 141 ഷോറൂമുകളായി.

കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കല്യാണ്‍ ഷോറൂമുകളുടെ ഉദ്ഘാടനപരിപാടിക്ക് മാത്രമായി എത്തിയ പ്രഭു ഗണേശനും മഞ്ജു വാര്യരും തടിച്ചുകൂടിയ ആരാധകര്‍ക്ക് വിരുന്നായി. കല്യാണിന്‍റെ ആറാമത്തെ ഷോറൂം മുതല്‍ സഹകരിക്കുന്നതാണെന്നും ഇതിപ്പോള്‍ 141 ഷോറൂമായെന്നും പ്രഭു ആരാധകരോട് പറഞ്ഞു. ‘കല്യാണ്‍ ജൂവലേഴ്‌സുമായി പങ്കുചേരുന്നത് എപ്പോഴും സന്തോഷകരമാണ്, ഒപ്പം നിങ്ങളെയെല്ലാം കാണാനും അവസരം ലഭിക്കുന്നു. കഴിഞ്ഞ കാലത്ത് എന്നതുപോലെ ഈ ബ്രാന്‍ഡ് തുടര്‍ന്നും നിങ്ങളില്‍നിന്ന് അതിശയിപ്പിക്കുന്ന പ്രതികരണം ഏറ്റുവാങ്ങുമെന്ന് ആത്മവിശ്വാസമുണ്ട്.’ മഞ്ജു വാര്യര്‍ പറഞ്ഞു.

ആരാധകരോട് സംസാരിച്ചതിനുശേഷം ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഷോറൂം ചുറ്റിനടന്ന് കാണുകയും ചെയ്തു.

കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലെങ്ങുനിന്നുമായി കണ്ടെത്തിയ സവിശേഷ വിവാഹാഭരണശേഖരമായ മുഹൂര്‍ത്ത്, പോള്‍ക്കി ആഭരണ ശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറി ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂര്‍വ, വിവാഹത്തിന് അണിയുവാനുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ നവീനവും പരമ്പരാഗതവുമായ ഒരു ലക്ഷത്തിലധികം വരുന്ന ആഭരണ രൂപകല്‍പ്പനകളില്‍ എല്ലാദിവസവും അണിയുന്നതിനും വധുക്കള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും അണിയുന്നതിനുമുള്ള ആഭരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.