മുത്തലാഖ് വഴി ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

single-img
25 September 2019

കേന്ദ്ര സർക്കാർ നിയമം മൂലം നിരോധിച്ച മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖിന്റെ ഇരകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരകളായ സ്ത്രീകൾക്ക് നീതി ലഭിക്കും വരെ ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസഥാനത്തെ മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ പലകോണുകളില്‍നിന്ന് വിമര്‍ശനമുണ്ടായി.

സർക്കാർ നടപ്പാക്കിയ നിയമ പ്രകാരം ഭര്‍ത്താക്കന്മാരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലാക്കുന്നതോടെ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം യുവതികള്‍ക്ക് ലഭിക്കേണ്ട ജീവനാംശം ഇല്ലാതാക്കിയാണ് തുച്ഛമായ ധനസഹായം നല്‍കുന്നതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി. 2019 ആഗസ്റ്റ് ഒന്നിനാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ച് നിയമം പാസാക്കിയത്.