മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകും

single-img
25 September 2019

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് ഇടതു മുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വി കെ പ്രശാന്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളും മേയറോട് മത്സരിക്കാന്‍ നിര്‌ദേശിച്ചതായാ ണ് സൂചന.

മേയര്‍ എന്ന നിലയില്‍ പ്രശാന്തിനുള്ള ജനപിന്തുണയും, പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളുമാണ് പ്രശാന്തിലേക്ക് പാര്‍ട്ടി എത്താനുള്ള കാരണം.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പീതാംബര കുറുപ്പിനെ നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.