ടി സിദ്ധിഖിനെതിരായ വ്യാജ പ്രചരണം; പരാതിയുമായി ഭാര്യ

single-img
25 September 2019

ദുബായ്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിനെതിരായ വ്യാജ പ്രചരണത്തില്‍ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്‍കി. സിദ്ധിഖിന്റെ ഭാര്യ പെരുത്തിയോട്ട് വളപ്പില്‍ ഷെറഫുന്നീസയാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ചു വെന്നാണ് പരാതി.

ബന്ധുക്കള്‍ക്കൊപ്പം ഡെസര്‍ട്ട് സഫാരി നടത്തിയ സിദ്ധിഖിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മരുഭൂമിയില്‍ നടക്കാന്‍ കഴിയാതെ വീഴാന്‍ തുടങ്ങിയ സിദ്ധിഖ് മദ്യപിച്ചു എന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ സിദ്ധിഖ് നിഷേധിച്ചിരുന്നു.