മോദിക്കും ഡോവലിനും വധഭീഷണിയുമായി ജെയ്‌ഷെ ഭീകരര്‍: 30 നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

single-img
25 September 2019

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ജെയ്ഷാ ഭീകരരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കശ്മീര്‍ പുനസംഘടനക്ക് മറുപടിയായാണ് ഇരുവരെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് കണ്ടെത്തല്‍.
പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ മേജര്‍ ജെയ്‌ഷെ ഇ മൊഹമ്മദുമായി സഹകരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌ .

ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 30 നഗരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്‌നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.അജിത് ഡോവലിനുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. 30 ചാവേറുകളെ ജയ്‌ഷെ
തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.