ഭിന്നതകൾക്കൊടുവിൽ മഞ്ചേശ്വരത്ത് എംസി കമറുദീന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

single-img
25 September 2019

അടുത്തമാസം നടക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എംസി കമറുദീന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നിലവില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടാണ് കമറുദീന്‍. തന്നെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടിയുടെ അംഗീകാരത്തിന് അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം വരെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ ഭിന്നത നിലനിന്നിരുന്നു.

എം.സി കമറുദീനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്നായിരുന്നു യൂത്ത് ലീഗിലെ ഒരു ഒരു വിഭാഗം നിലപാട് സ്വീകരിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിഎച്ച് കുഞ്ഞമ്പുവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കുഞ്ഞമ്പു തന്നെയായിരുന്നു ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. അത്തവണ
രണ്ടാം സ്ഥാനത്തെത്തിയ കെ സുരേന്ദ്രനേക്കാള്‍ 14,216 വോട്ടുകള്‍ക്ക് പുറകിലായിരുന്നു സി എച്ച് കുഞ്ഞമ്പു.