മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രി സഭാ തീരുമാനം

single-img
25 September 2019

കൊച്ചി: മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിര്‍മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഫ്‌ളാറ്റ് വിഷയത്തില്‍ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയതോടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. ആദ്യപടിയായി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി, വെളളം കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനെ പൊളിക്കല്‍ നടപടികളുടെ ചുതലകള്‍ ഏല്‍പിച്ചിട്ടുണ്ട്.