റിലീസിനൊരുങ്ങി ബോളിവുഡ് ചിത്രം മെയ്ഡ് ഇന്‍ ചൈന; ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

single-img
25 September 2019

ബോളിവുഡ് ചിത്രം മെയ്ഡ് ഇന്‍ ചെനയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വര്‍ണാഭമായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദേശീയ അവാര്‍ഡ് നേടിയ ഗുജറാത്തി ചിത്രം റോംഗ് സൈഡ് രാജുവിന്റെ സംവിധായകന്‍ മിഖില്‍ മുസലെയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് മെയ്ഡ് ഇന്‍ ചൈന.

രാജ് കുമാര്‍ റാവു നയകനായെത്തുന്ന ചിത്രത്തില്‍ നായിക മൗനി റോയി ആണ്. ഗുജറാത്തിലും പിന്നെ ചൈനയിലുമായാണ് ചിത്രീകരണം നടന്നത്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.