മെസ്സി കളം നിറഞ്ഞു; ലാ ലാഗയില്‍ ബാഴ്സലോണക്ക് ജയം

single-img
25 September 2019

ബാഴ്സലോണ : സ്പാനിഷ് ലീഗില്‍ വിയ്യ റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണ തോല്‍പ്പിച്ചു. സീസണിലെ ആദ്യമത്സരത്തിന് ലയണല്‍ മെസ്സി ഇറങ്ങിയപ്പോള്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ജയം കൈവന്നു.

ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് ഗോളിന് ലീഡ് നേടാനായത് ബാഴ്സലോണയെ തുണച്ചു. മത്സരം തുടങ്ങി ആറ് മിനിറ്റിനകം ഗ്രീസ്മാന്‍ ബാഴ്സലോണയെ മുന്നിലെത്തിച്ചു. ലിയോണല്‍ മെസി നല്‍കിയ പന്ത് വലയിലത്തിച്ച് ആര്‍തര്‍ പതിനഞ്ചാം മിനുറ്റില്‍ ലീഡ് ഉയര്‍ത്തി. 44-ാം മിനുറ്റില്‍ കാസോളയാണ് വിയ്യ റയലിനായി ഏക ഗോള്‍ നേടിയത്.

ആദ്യപകുതിക്ക് പിന്നാലെ മെസ്സിയെ പിന്‍വലിച്ച് ഡെംബാലയെ കോച്ചിറക്കി. മെസ്സി, ഗ്രീസ്മാന്‍, ലൂയിസ് സുവാരസ് എന്നിവര്‍ മുന്നേറ്റനിരയില്‍ മികവ് പുലര്‍ത്തി.

ലീഗില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി ബാഴ്‌സലോണ നാലാം സ്ഥാനത്താണ്. ഗ്രാനഡ, അത്ലറ്റിക് ബില്‍ബാവോ, റയല്‍ മാഡ്രിഡ് എന്നിവരാണ് യഥാക്രമം ബാഴ്‌സക്ക് മുന്നിലുള്ളത്.