ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല;മാതൃഭാഷക്ക് തന്നെ പ്രാധാന്യമെന്ന് ഉപരാഷ്ട്രപതി

single-img
24 September 2019

കോട്ടക്കല്‍: രാജ്യത്ത് ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഓരോ വ്യക്തിക്കും അവരുടെ മാതൃഭാഷ പ്രധാനമാണ്. കേരളത്തിന്റെ ഭാഷ മലയാളമാവട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കേരളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് ഉപരാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷ വാദങ്ങളെ തള്ളിയത്. നമ്മളെല്ലാം പരമാവധി ഭാഷകള്‍ പഠിക്കണം. ഒരു ഭാഷയെയും എതിര്‍ക്കപ്പെടേണ്ടതില്ല. കുട്ടികളില്‍ മാതൃഭാഷ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

വൈദ്യരത്നം പി.എസ്. വാര്യരുടെ 150ാം ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഉപരാഷ്ട്രപതി മലയാളത്തിലാണ് പ്രസംഗിച്ചു തുടങ്ങിയത്. പിന്നീട് ഇംഗ്ലിഷും ഹിന്ദിയും ഇടകലര്‍ത്തി സംസാരിച്ചു.