ഗതാഗത നിയമലംഘനം; സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും • ഇ വാർത്ത | evartha
Kerala, Latest News

ഗതാഗത നിയമലംഘനം; സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഉന്നതതല യോഗത്തിനുശേഷം തീരുമാനിച്ച ഗതാഗതനിയമലംഘനത്തിലെ പിഴത്തുകയില്‍ ഉളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഇറങ്ങുക.

കേരളത്തിലെ അഞ്ചുമണ്ഡലങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനത്തെ ബാധിക്കില്ല. വോട്ടര്‍മാരെ ലക്ഷ്യംവച്ചുള്ള പ്രഖ്യാപനങ്ങളല്ലാത്ത തിനാല്‍ തടസമില്ലെന്നാണ് നിരീക്ഷണം. എങ്കിലും ആവശ്യമായ നിയമോപദേശം തേടിയ ശേഷമേ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കൂ.