പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകളും ഹോര്‍ഡിംഗ്‌സുകളും; എടുത്തു മാറ്റണമെന്ന് കോണ്‍ഗ്രസ്

single-img
24 September 2019

മഹാരാഷ്ട്രയിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ഫ്ളക്സുകളും ഹോര്‍ഡിംഗ്‌സുകള്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഹാരാഷ്ടയിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഇത്തരത്തിലുള്ള പരസ്യങ്ങൾ പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

‘മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം പല സ്ഥലത്തും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ മിക്ക പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകളും കൂറ്റന്‍ ഹോര്‍ഡിംഗ്‌സുകളും ഇപ്പോഴുമുണ്ട്.’- സച്ചിന്‍ സാവന്ത് പറഞ്ഞു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് മെല്ലെപ്പോക്കാണെന്നും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടേത് പെട്ടെന്ന് എടുത്തുമാറ്റിയെന്നും സച്ചിന്‍ ആരോപിച്ചു. അടുത്തമാസം 21 നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്.