ജാര്‍ഖണ്ഡില്‍ പശുവിനെ കൊന്നെന്ന് സംശയിച്ച് അംഗപരിമിതനെ തല്ലിക്കൊന്നു

single-img
24 September 2019

റാഞ്ചി: ജാര്‍ഖണ്ഡില്‍ പശുവിനെ കൊന്നുവെന്ന് സംശയിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ജല്‍താംഗ ഗ്രാമത്തില്‍ ചത്ത പശുവിനൊപ്പം കണ്ട 3 പേരെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അംഗപരിമിതനായ കലണ്ടൂസ് ബാര്‍ല എന്നയാളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

സംഭവത്തില്‍ പൊലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും അവരെ വിട്ടയ്ക്കാന്‍ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു .എന്നാല്‍ കസ്റ്റഡിയിലായവര്‍ കുറ്റക്കാരെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

കാലിക്കടത്ത് ആരോപിച്ച് കഴിഞ്ഞ ദിവസം രാജസ്ഥാനിലും ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ചിരുന്നു. ഗുജറാത്തില്‍ കള്ളനെന്ന് സംശയിച്ച് ഒരാളെ ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു.