മരട് ഫ്ലാറ്റ്: വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ നഗരസഭ കത്തുനല്‍കി

single-img
24 September 2019

സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ഇതിന്റെ ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് സർക്കാർ നിര്‍ദ്ദേശം.

പുതിയ നിയമനപ്രകാരം മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് ഉദ്യോഗസ്ഥന്. ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ചുകൊണ്ട് നഗരസഭഅയച്ച നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കെഎസ്ഇബിക്ക് കത്തുനല്‍കി.

ഇതോടൊപ്പം ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാൻ വിവിധ എണ്ണ കമ്പനികൾക്കും കത്ത് നൽകി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.