മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണയം; പാണക്കാട് തങ്ങളുടെ വീടിന് മുന്‍പില്‍ യൂത്ത് ലീഗ് പ്രതിഷേധം

single-img
24 September 2019

ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മൂസ്‌ലിം ലീഗില്‍ അഭിപ്രായഭിന്നത. മണ്ഡലത്തിൽ മഞ്ചേശ്വരത്തിന് പുറത്ത്‌നിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ലീഗില്‍ ഒരു വിഭാഗം പറഞ്ഞു. ഇതേ ആവശ്യവുമായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

നിലവിൽ ലീഗ്സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എംസി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്. നാമനിർദ്ദേശം നൽകാനല്ല സമയം ഇന്നലെമുതൽ ആരംഭിച്ചിരുന്നു. ഇനിയും വൈകുന്നത് ഒഴിവാക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം.മണ്ഡലത്തിൽ നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആകുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.