എറണാകുളത്ത് സീറ്റിന് അവകാശമുന്നയിച്ച് കെവി തോമസ്

single-img
24 September 2019

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശ വാദമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതാക്കളെ കാണുകയാണ് കെവി തോമസ്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കിയപ്പോള്‍ കെ വി തോമസിന് അര്‍ഹമായ പരിഗണന നല്‍കുമെന്നായിരുന്നു ഹൈക്കമാന്റിന്റെ ഉറപ്പ്. ഇക്കാര്യത്തില്‍ ഹൈബി ഈഡന്‍ എംപിയും ഹൈക്കമാന്റിനെ നിലപാടറിയിക്കും. ഐ ഗ്രൂപ്പിനവകാശപ്പെട്ട സീറ്റില്‍ ഡിസിസി പ്രസിഡന്റ് ടി ജെ വിനോദിന് സാധ്യതയെന്നാണ് സൂചനകള്‍.