കല്യാണ്‍ ജൂവലേഴസിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂം മുംബൈയില്‍

single-img
24 September 2019

മുംബൈയിലെ വാഷിയില്‍ ആരംഭിച്ച കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂമിന്റെ ഉദ്ഘാടനം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ നിര്‍വഹിക്കുന്നു. കല്യാണ്‍ ജൂവലേഴ്‌സ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയിലെ വാഷിയില്‍ പുതിയ ബൊട്ടീക് ഷോറൂം തുറന്നു. കല്യാണിന്റെ ഇന്ത്യയിലെ ആദ്യ ബൊട്ടീക് ഷോറൂമും ആഗോളതലത്തിലെ 139-മത് ഷോറൂമുമാണിത്. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പുതിയ ബൊട്ടീക് ഷോറൂം ഉദ്ഘാടനം ചെയ്തു.

പുതിയ അനുഭവവുമായി കാലത്തിന് ചേര്‍ന്നതും സവിശേഷവും ആഡംബരപൂര്‍ണ്ണവുമായ ആഭരണ ഡിസൈനുകള്‍ ബൊട്ടീക് ഷോറൂമുകളില്‍ അവതരിപ്പിക്കുന്നു. ജൂവലറി ബ്രാന്‍ഡ് ഉപയോക്താക്കള്‍ക്ക് സവിശേഷമായ ബൊട്ടീക് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ രീതിയിലുള്ള ഷോറൂം.

വ്യക്തിഗതമായ ആഭരണ രൂപകല്പനകളും ശൈലിയും ഇഷ്ടപ്പെടുന്ന വിശിഷ്ടരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കല്യാണ്‍ ജൂവലേഴ്‌സ് ബൊട്ടീക് ഷോറൂം തുടങ്ങുന്നത്. ആധുനിക ടെക് സാവി തലമുറയെ കൂടി മുന്നില്‍ കണ്ടാണ് ഇതുപൊലെ ഒരു ഷോറൂം ഒരുക്കിയിരിക്കുന്നത്. അന്ധേരി, ഘട്‌കോപ്പര്‍, താനെ, ബോറിവാലി എന്നിവിടങ്ങളിലായികല്യാണ്‍ ജൂവലേഴ്‌സിന് മുംബൈയില്‍ ആറ് ഷോറൂമുകള്‍ ഉണ്ട്.

മുംബൈയിലെ വാഷിയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ രണ്ടാമത്തെ ഷോറൂമാണിത്

പ്രധാന വിപണികളില്‍ ഒന്നായ മുംബൈയില്‍ ആദ്യത്തെ ബൊട്ടീക് ഷോറൂം തുടങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങളില്‍നിന്നും സവിശേഷമായതും തെരഞ്ഞെടുത്തതുമായ ആഭരണ ഡിസൈനുകള്‍ ആണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശിഷ്ടരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ബൊട്ടീക് രൂപത്തിലുള്ള ഷോറൂം തുടങ്ങുന്നത്.

പരമ്പരാഗതമായ രീതികള്‍ക്കപ്പുറം പൂര്‍ണമായും നവീനമായൊരു രീതിയില്‍ ആഭരണങ്ങള്‍ വാങ്ങുവാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ ഷോറൂം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വിവിധ രീതിയില്‍ ഉപയോക്തൃസൗഹൃദം വിപുലമാക്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് നിരന്തരം ശ്രമിക്കുന്നത്. ഈ ബൊട്ടീക് ഷോറൂം ഉപയോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് മാത്രമല്ല ഉപയോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്നതിനും കൂടി അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം നല്കും. ഏറ്റവും മികച്ചത് ഉപയോക്താക്കള്‍ക്ക് നല്കുന്നതിനുള്ള കല്യാണിന്റെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പ്രത്യേക ഉദ്യമം.

എല്ലാ ആഭരണങ്ങളും ഒട്ടേറെ ശുദ്ധി പരിശോധനകള്‍ക്കു വിധേയമാകുന്നതും ബിഐഎസ് ഹാള്‍ മാര്‍ക്ക് ചെയ്തവയുമാണ്. സ്വര്‍ണ്ണം കൈമാറമ്പോഴും വില്ക്കമ്പോഴും ഇന്‍
വോയിസില്‍ നല്കിയിരിക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധിയുടെ മൂല്യം ഉറപ്പുനല്കുന്നതാണ് നാല് തലത്തിലുള്ള അഷ്വറന്‍സ ് സാക്ഷ്യപത്രം. കൂടാതെ ജീവിതകാലം മുഴുവന്‍ ഇന്ത്യയിലെ എല്ലാ കല്യാണ്‍ ഷോറൂമുകളിലും ആഭരണങ്ങളുടെ അറ്റകുറ്റ പണികള്‍ സൗജന്യമായി ചെയ്തു കിട്ടുമെന്നും ഇത് ഉറപ്പു നല്കുന്നു.