ലൈംഗികാതിക്രമ പരാതി; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ കേസെടുത്തു

single-img
24 September 2019

കഴിഞ്ഞ വാരം ബംഗാളിലെ ജാദവ്‌പൂർ സർവ്വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നാലെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ പോലീസ് കേസെടുത്തു. സർവകലാശാലയിലെ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. സർവകലാശാലയിൽ ഉണ്ടായ സംഘർഷത്തിൽ കേന്ദ്രമന്ത്രിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ കേസാണിത്. കോളേജിലെ ആർട്സ് വിഭാഗത്തിലുള്ള ഒരു വിദ്യാർത്ഥിനിയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.

സംഘർഷദിവസം തന്നെ കേന്ദ്രമന്ത്രി അന്യായമായി തടഞ്ഞുവച്ചുവെന്നും ആക്രമിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് വിദ്യാർത്ഥിനിയുടെ പരാതി. സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച പരിപാടിയിലേക്ക് അതിഥിയായി കേന്ദ്രമന്ത്രി എത്തിയപ്പോൾ ഇടത് വിദ്യാർത്ഥി സംഘടനകൾ ഇദ്ദേഹത്തെ തടയുകയായിരുന്നു.