പാര്‍ലമെന്റിന് മുന്നില്‍ വെടിയുതിര്‍ത്തു ഹെയ്തിയന്‍ സെനറ്റര്‍; മാധ്യമപ്രവര്‍ത്തകനുള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്ക്

single-img
24 September 2019

പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തിയില്‍ പാര്‍ലമന്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു സെനറ്റര്‍. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വെടിയേറ്റു. ഹെയ്തിയിലെ ഭരണകക്ഷി സെനറ്ററായ ജീന്‍ മാരി റാല്‍ഫ് ഫതിയര്‍ ആണ് പ്രതിഷേധക്കാര്‍ക്ക് നേരെ പിസ്റ്റലുകൊണ്ട് വെടിയുതിര്‍ത്തത്.

വിമതര്‍ തന്നെ ആക്രമിക്കാന്‍ വളഞ്ഞപ്പോള്‍ സ്വയരക്ഷക്കായി വെടിവെപ്പ് നടത്തിയതെന്ന് ജീന്‍ മാരി പ്രതികരിച്ചത്. തന്നെ കാറില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നും സെനറ്റര്‍ പറഞ്ഞു. പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയ വിമതര്‍ പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തിയിരുന്നു.

ജീന്‍ മാരി നടത്തിയ വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകന്റെ മുഖത്താണ് വെടിയേറ്റത്. സെനറ്ററുടെ വെടിയേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് ജൊവീനല്‍ മോയ്‌സി ഉത്തരവിട്ടു.