ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലും സിപിഎം മത്സരിക്കും

single-img
24 September 2019

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് മണ്ഡലങ്ങളിലും സിപിഎം മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ചര്‍ച്ച നടന്നെന്നും യോഗത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാനത്തെ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിറ്റിംഗ് എംഎല്‍എമാര്‍ ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ സിപിഎം തുടങ്ങി കഴിഞ്ഞു. അഞ്ച് മണ്ഡലങ്ങളുടേയും ചുമതല പാര്‍ട്ടി മുന്‍പേ തന്നെ സെക്രട്ടറിയേറ്റംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു.