ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

single-img
24 September 2019

ഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ 26,27 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകള്‍ ഉന്നയിച്ച അവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം. ധനകാര്യ സെക്രട്ടറി രാജീവ് കുമാറാണ് സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയത്.


ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കി മാറ്റുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.