രാജ്യത്ത് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് അമിത് ഷായുടെ നിര്‍ദേശം

single-img
24 September 2019

ഡല്‍ഹി: രാജ്യത്ത് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം. അധാര്‍, വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കെല്ലാമായി ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആക്കുക എന്നതാണ്‌ ഉദ്ദ്യേശം.

2021 ല്‍ സെന്‍സസ് വിവരശേഖരണം മൊബൈല്‍ ആപ്പ് വഴിയായിരിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുക. ഡിജിറ്റല്‍ സെന്‍സസിലുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ പുതുക്കാനാകും. ഒരു തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കനും ആ വിവരങ്ങള്‍ ഉപയോഗിക്കാം.

ഈ സംവിധാനം വഴി പല നിയമപ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നും അമിത് ഷാ വിശദീകരിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള വിവരശേഖരണവും സെന്‍സസ് പ്രവര്‍ത്തനങ്ങളോടൊപ്പം നടക്കുമെന്ന് അമിത് ഷാ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുക.