ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം അമിതാഭ് ബച്ചന്

single-img
24 September 2019

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാരം നടന്‍ അമിതാഭ് ബച്ചന്. രാജ്യത്തിന്റെ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രിയായ പ്രകാശ് ജാവദേക്കറാണ് പുരസ്കാരം വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

നമ്മുടെ സിനിമയിലെ രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടനായ അമിതാഭ് ബച്ചനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിനായി ഏകകണ്ഠേനെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കട്ടെ. ഈ പുരസ്കാരലബ്ധയില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ആഹ്ളാദിക്കുന്നു. അദ്ദേഹത്തിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ – പുരസ്കാര വിവരം പങ്കുവച്ചു കൊണ്ട് പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ എഴുതി.

76 വയസുള്ള അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.