അഫ്ഗാനില്‍ സൈനികാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

single-img
24 September 2019

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സൈനികാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ മൗസ ഖ്വാസ ജില്ലയിലാണ് ആക്രമണം നടന്നത്. താലിബാന്‍ ഭീകരരുടെ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് വെടിവയ്പ്പും സ്‌ഫോടനങ്ങളും ഉണ്ടായത്.

പ്രദേശത്ത് വിവാഹപ്പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന നാട്ടുകാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ആക്രണത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു.

വിദേശ ഭീകരസംഘത്തിനു നേരെയായിരുന്നു ആക്രമണമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വിശദീകരണം. ഭീകരരുടെ ആയുധപ്പുര തകര്‍ക്കാന്‍ കഴിഞ്ഞു. ആക്രമത്തില്‍ 22 താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുകയും 14 പേരെ അറസ്റ്റു ചെയ്തതായും
അധികൃതര്‍ അവകാശപ്പെടുന്നു.