പാലാരിവട്ടം പാലം അഴിമതി; ഉന്നത നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്ക്; ഹൈക്കോടതിയിൽ വിജിലന്‍സ്

single-img
23 September 2019

പാലാരിവട്ടം മേല്‍പ്പാലം നിർമ്മാണത്തിലെ അഴിമതി ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ്. പദ്ധതിയുടെ കരാറുകാരനായ സുമിത് ഗോയലിന് നേതാക്കള്‍ ആരൊക്കെ എന്ന് അറിയാമെന്നും ആരൊക്കെ എന്ന് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുവെന്നും വിജിലന്‍സ് അറിയിച്ചു.

കോടതിയിൽ സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്ത വിജിലന്‍സ്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിൽ സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണ്. ഇയാൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തുമെന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.