‘വാര്‍ത്തകള്‍ ഇതുവരെ’. ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം; വയവലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് മെജോ ജോസഫിന്റെ സംഗീതം

single-img
23 September 2019

‘വാര്‍ത്തകള്‍ ഇതുവരെ’. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കുന്നേറി പറന്നു’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസായത്. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മെജ്ജോ ജോസഫ് ആണ്. മധു ബാലകൃഷണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മനോജ് നായര്‍ സംവിധാനം ചെയ്ത് സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’
ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് നായിക. ലോസണ്‍ എന്റര്‍ടൈന്റ്മെന്റ്‌സ്, പി എസ്ജി എന്റര്‍ടൈന്റ്മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.