കടലിനടിയില്‍ വച്ച് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന: യുവാവ് മുങ്ങി മരിച്ചു

single-img
23 September 2019

കടലിന്റെ ആഴങ്ങളില്‍ ചെന്ന് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ യുഎസ് യുവാവ് മുങ്ങി മരിച്ചു. അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് ടാന്‍സാനിയയില്‍ അവധിയാഘോഷത്തിനിടെ മുങ്ങി മരിച്ചത്.

അവധിയാഘോഷിക്കാന്‍ ടാന്‍സാനിയയിലെ പേമ്പ ദ്വീപിലെത്തിയതായിരുന്നു സ്റ്റീവനും കാമുകി കെനേഷ അന്റോയിനും. മാന്റ റിസോര്‍ട്ടില്‍ ജലത്തിനടിയില്‍ മുറിയോടു കൂടിയ ക്യാബിനില്‍ തങ്ങുകയായിരുന്നു ഇരുവരും. വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കവറിലാക്കിയാണ് സ്റ്റീവന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.സ്റ്റീവന്റെ വിവാഹാഭ്യര്‍ഥന കെനേഷ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

There are no words adequate enough to honor the beautiful soul that is Steven Weber, Jr. You were a bright light to…

Posted by Kenesha Antoine on Friday, September 20, 2019

തുടര്‍ന്ന് ഒരു മോതിരം കൈമാറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വെള്ളത്തിനു മുകളിലേക്ക് ഉയരാന്‍ സ്റ്റീവനു കഴിഞ്ഞില്ല. അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചുവെന്ന് ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിതികരിച്ചു.

അടുത്ത ജന്മത്തില്‍ നാം കണ്ടുമുട്ടും നാം വിവാഹിതരാവുകയും ചെയ്യും’. പ്രതീക്ഷയുണരുന്ന വാക്കുകള്‍ നിറച്ച് സ്റ്റീവന്റെ വീഡിയോയും ചിത്രങ്ങളും ഫെയ്സ് ബുക്കിലൂടെ കെനേഷ തന്റെ നഷ്ടപ്രണയത്തെ അടയാളപ്പെടുത്തി. 26 ലക്ഷത്തിലധികം പേര്‍ കെനേഷയുടെ ഫെയ്സ് ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചു. സ്റ്റീവന്റെ അവസാന വീഡിയോ ഇരുപത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.