ട്വന്റി 20; ദക്ഷണാഫ്രിക്കക്ക് ഒമ്പത് വിക്കറ്റു ജയം; പരമ്പര സമനിലയില്‍

single-img
23 September 2019

ബംഗളൂരു: ഇന്നലെ നടന്ന ട്വന്റി 20 യില്‍ ഒമ്പത് വിക്കറ്റ് ജയത്തോടെ ദക്ഷണാഫ്രിക്ക പരമ്പര സമനിലയാക്കി. രണ്ടാം ജയത്തോടെ പരമ്പര നേടാനുറച്ചിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷണാഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 16.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡികോക്ക് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ഇതോടെ 135 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു.26 പന്തില്‍ 28 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

തെംബ ബവുമ (23 പന്തില്‍ 27) പുറത്താവാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. മൊഹാലിയില്‍ നടന്ന രണ്ടാം ടി20യിലും ഡി കോക്ക് അര്‍ധ സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വീണ ഒരേയൊരു വിക്കറ്റ് ഹാര്‍ദിക് പാണ്ഡ്യ സ്വന്തമാക്കി.

36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ്സ്കോറര്‍. രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഒമ്പതു റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് (19), ശ്രേയസ് അയ്യര്‍ (5), ഹാര്‍ദിക് പാണ്ഡ്യ (14), ക്രുണാല്‍ പാണ്ഡ്യ (4), രവീന്ദ്ര ജദേജ (19), വാഷിങ്ടണ്‍ സുന്ദര്‍ (4) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.