‘സെയ് റ നരസിംഹ റെഡ്ഡി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി; ടൈറ്റില്‍ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു

single-img
23 September 2019

ചിരഞ്ജീവി നായകാനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സെയ് റ നരസിംഹ റെഡ്ഡി’യിലെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. ടൈറ്റില്‍ ഗാനമാണ് എത്തിയത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം പോലെ ആദ്യ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്നു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചരിത്ര സിനിമയായ ‘സെയ് റ നരസിംഹ റെഡ്ഡി’ നിര്‍മ്മിച്ചിരിക്കുന്നത്. നയന്‍ താര നായികയാകുന്ന ചിത്രത്തില്‍ തമന്ന, വിജയ് സേതുപതി, കിച്ച സുധീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാം ചരണാണ് ചിത്രത്തിന്റെ നിര്‍മ്മാണം.