മോദിയും ട്രംപുമായുള്ള ഒത്തുചേരലിനെ പ്രകീര്‍ത്തിച്ച് സല്‍മാന്‍ ഖാന്‍

single-img
23 September 2019

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും, ഹൗഡി മോദി പരിപാടിയുമെല്ലാം വലിയ തോതില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ട്രംപും മോദിയുമായുള്ള
സൗഹൃദവും ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. ഇപ്പോള്‍ മോദി ട്രംപ് സൗഹൃദത്തെ അനുമോദിച്ച് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

ഈ സൗഹൃദം ഇന്ത്യ അമേരിക്ക ബന്ധം മഹത്തരമാക്കുന്ന താണെന്നായിരുന്നു സല്‍മാന്റെ വാക്കുകള്‍. ട്വിറ്ററിലൂടെയാണ് താരം അനുമോദനവുമായി രംഗത്തെത്തിയത്. നിരവധിപ്പേര്‍ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു.