സോണിയയും മന്‍മോഹന്‍ സിങ്ങും തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു

single-img
23 September 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഇന്ന് തിഹാര്‍ ജയിലിലെത്തി മുന്‍ കേന്ദ്രമന്ത്രി പി ചിദബരത്തെ സന്ദര്‍ശിച്ചു. ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്.

Support Evartha to Save Independent journalism

ധനമന്ത്രിയായിരിക്കേ ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പ്രേരണക്കു വിധേയനായി വഴിവിട്ട ഇളവുകള്‍ നല്‍കിയെന്ന കേസില്‍ മൂന്ന് ആഴ്ചയോളമായി പി. ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മകന്‍ കാര്‍ത്തി ചിദംബരവും രാവിലെ ജയിലിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു.

ജയിലില്‍ കഴിയുമ്പോഴും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ചിദംബരം സമൂഹമാധ്യമങ്ങളില്‍ കൂടി ഉന്നയിക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 3 വരെ നീട്ടിയിരുന്നു.