മരട് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സമരത്തിനൊരുങ്ങുന്നു

single-img
23 September 2019

കൊച്ചി: മരട് ഫ്‌ളാറ്റു വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഐ. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സമരത്തിനൊരു ങ്ങുകയാണ്. വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന സായാഹ്ന ധര്‍ണ സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.

കോടതിയുത്തരവിനെതിരെ സിപിഎം അടക്കമുള്ളവര്‍ നിലപാടെടുക്കുമ്പോഴാണ് സിപിഐ സമരത്തിനൊരുങ്ങുന്നത്. താമസക്കാരെ വഞ്ചിച്ചത് ഫ്‌ളാറ്റുടമകളാണെന്നും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.


ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ജനകീയ കൂട്ടായ്മ കണ്‍വെന്‍ഷന്‍ നടത്തും. അഴിമതിക്ക് പിന്തുണ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ.