മതപഠന കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

single-img
23 September 2019

മലപ്പുറം ജില്ലയിലെ കൊളത്തൂരിൽ മത പഠനശാലയിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പതിനേഴുകാരിയുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ അറസ്റ്റിൽ. കോഡൂര്‍ സ്വദേശിയായ മുഹമ്മദ് റഫീഖാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.

പരിശോധനയില്‍ സ്ഥാപനം അനധികൃതമാണെന്ന് ശിശുക്ഷേമസമിതി കണ്ടെത്തി. സമാനമായ പരാതിയുയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും 12 പെണ്‍കുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിക്കുകയും ചെയ്തു. ചൈൽഡ് ലൈനിന്റെ ട്രോൾ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തിയത്.

താന്‍ സ്ഥാപനത്തില്‍ പീഡനത്തിനിരയായെന്ന് കാണിച്ച് പെൺകുട്ടി കൊളത്തൂർ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ ബാലനീതി നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപനം നടത്തിവന്നിരുന്നത്.