ഇന്തോനേഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് ഇല്ല

single-img
23 September 2019

ജക്കാര്‍ത്ത : ഇന്തൊനേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. തെക്കുപടിഞ്ഞാറന്‍ ബിഹയിലാണ് ഭൂചലനമുണ്ടായത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

പസിഫിക് സമുദ്രത്തിലുള്ള ‘റിംഗ് ഒഫ് ഫയര്‍’ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ്. 2004ല്‍ സുമാത്രയിലുണ്ടായ വന്‍ ഭൂചലനമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സുനാമി ആഞ്ഞടിച്ചതിന് കാരണം.