വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ച സംഭവം; ബിജെപി നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡന്റ് അറസ്റ്റിൽ

single-img
23 September 2019

ഉത്തരാഖണ്ഡിൽ സെപ്തംബർ 19ന് വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.
മുൻ ബിജെപി നേതാവ്കൂടിയായ അജയ് സോങ്കറാണ് ഡെറാഡൂൺ സിറ്റി പോലീസിന്റെ പിടിയിലായത്.

സെപ്തംബർ 19ന് ഡെറാഡൂണിലെ പതാരിയ പീർ ചൗക് പ്രദേശത്ത് വച്ച് വ്യാജമദ്യം കഴിച്ച ഏഴ് പേരാണ് മരിച്ചത്. ആ സമയം പ്രദേശത്തെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു അജയ് സോങ്കർ.

ഇദ്ദേഹം വ്യാജമദ്യ കേസിൽ പ്രതിയായതോടെ ബിജെപി പുറത്താക്കിയിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു അജയ്ക്കെതിരെ പാർട്ടി നടപടി എടുത്തത്.