ഫിഫ ദ ബെസ്‌ററ് പുരസ്‌കാരം; ആവേശത്തോടെ ഉറ്റുനോക്കി ഫുട്‌ബോള്‍ പ്രേമികള്‍; പ്രഖ്യാപനം ഇന്ന്

single-img
23 September 2019

മിലന്‍: ഫുട്ബോള്‍ പ്രേമികള്‍ ആവശത്തോടെ കാത്തിരിക്കുന്ന ഫിഫ ദ ബെസ്‌ററ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡൈകോ എന്നിവരില്‍ ആരായിരിക്കും ദ ബെസ്‌ററ് എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകത്തിലുള്ള കാല്‍പ്പന്തു പ്രേമികള്‍.

ലോകകപ്പിനോളം താരപ്പകിട്ടുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാര പ്രഖ്യാപനത്തിന് ഇറ്റാലിയന്‍ നഗരമായ മിലാനിലെ അല സ്‌കാല തിയറ്റര്‍ വേദിയാവും. ഫുട്ബാള്‍ താരങ്ങളും മറ്റും അണിനിരക്കുന്ന പ്രൗഢഗംഭീര സദസ്സിലാണ് 11 ഫിഫ അവാര്‍ഡുകളുടെ പ്രഖ്യാപനം. പുരുഷ-വനിത താരങ്ങള്‍, കോച്ച്, ഗോള്‍കീപ്പര്‍, മികച്ച ഗോള്‍, ഫാന്‍, ഫെയര്‍പ്ലേ തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡ് പ്രഖ്യാപനം.

നേരത്തെ പ്രഖ്യാപിച്ച സാധ്യതാപട്ടികയിലെ വോട്ടടുപ്പിനു പിന്നാലെയാണ് മൂന്നു പേരുടെ വീതം ചുരുക്കപ്പട്ടിക തയാറാക്കിയത്. ആരാധകര്‍, ദേശീയ ടീമുകളുടെ കോച്ച്, ക്യാപ്റ്റന്മാര്‍, തെരഞ്ഞെടുക്കപ്പെട്ട സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ എന്നിവരാണ് വോട്ട് ചെയ്തത്.