എമ്മി പുരസ്‌കാരവേദിയില്‍ തിളങ്ങി ഗെയിം ഓഫ് ത്രോണ്‍സും, ഫ്‌ളീ ബാഗും, ചെര്‍ണോബില്ലും

single-img
23 September 2019

ടെലിവിഷന്‍ രംഗത്തെ ഓസ്‌കാറെന്ന് വിശേഷിപ്പിക്കുന്ന എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫ്‌ളീബാഗിലെ പ്രകടനത്തിന് മികച്ച നടി-കോമഡി, എഴുത്തുകാരി, പുരസ്‌കാരങ്ങള്‍ നേടി ഫോബ് വാലര്‍ ബ്രിഡ്ജ് തിളങ്ങി. എച്ച് ബി ഒ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിലെ ടിരിയന്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റര്‍ ഡിങ്കലേജ് മികച്ച സഹനടനായി.

ഈ ​വ​ര്‍​ഷം ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത് ചെ​ര്‍​ണോ​ബി​ല്‍, ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് വെ​ബ്സീ​രീ​സു​ക​ളാ​ണ് .ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് 32 നോ​മി​നേ​ഷ​നു​ക​ളാ​ണ് നേ​ടി​യി​രു​ന്ന​ത്. കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ ഫ്ളീ​ബാ​ഗ് പു​ര​സ്കാ​ര​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി.

ബെ​സ്റ്റ് ഡ്രാ​മാ​റ്റി​ക് പ​ര​ന്പ​ര അ​വാ​ര്‍​ഡ് ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച സം​വി​ധാ​യ​ക​ന്‍
ഒ​സ്റാ​ക്ക് ഒ​രു​ക്കി​യ ജേ​സ​ണ്‍ ബാ​റ്റ്മാ​നാ​ണു . ഡ്രാ​മ ​വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ട​നാ​യി ബി​ല്ലി പോ​ര്‍​ട്ട​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച ഡ്രാ​മ സീ​രീ​സ്: ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ്
മി​ക​ച്ച കോ​മ​ഡി സീ​രീ​സ്: ഫ്ളീ​ബാ​ഗ്
മി​ക​ച്ച വെ​റൈ​റ്റി ടോ​ക് ഷോ: ​ലാ​ധ​സ്റ്റ് വീ​ക്ക് ടു​നൈ​റ്റ് വി​ത്ത് ജോ​ണ്‍ ഒ​ളി​വ​ര്‍
മി​ക​ച്ച ലി​മി​റ്റ​ഡ് സീ​രീ​സ്: ചെ​ര്‍​ണോ​ബി​ല്‍
മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ മൂ​വി: ബാ​ന്ദ​ര്‍​സ്നാ​ച്ച്‌ (ബ്ലാ​ക്ക് മി​റ​ര്‍)
മി​ക​ച്ച ന​ട​ന്‍: ബി​ല്‍ ഹേ​ഡ​ര്‍ (കോ​മ​ഡി)
മി​ക​ച്ച ന​ട​ന്‍: ബി​ല്ലി പോ​ര്‍​ട്ട​ര്‍ (ഡ്രാ​മ)
മി​ക​ച്ച ന​ട​ന്‍: ജാ​റ​ല്‍ ജെ​റോം (ലി​മി​റ്റ​ഡ് സീ​രീ​സ്)
മി​ക​ച്ച ന​ടി: ഫോ​ബ് വാ​ല​ര്‍ ബ്രി​ഡ്ജ് (കോ​മ​ഡി)
മി​ക​ച്ച ന​ടി: ജോ​ഡീ കോ​മ​ര്‍ (ഡ്രാ​മ)
മി​ക​ച്ച ന​ടി: മി​ഷേ​ല്‍ വി​ല്ല്യം​സ് (ലി​മി​റ്റ​ഡ് സീ​രീ​സ്)
മി​ക​ച്ച സ​ഹ​ന​ട​ന്‍​മാ​ര്‍: ടോ​ണി ഷാ​ല്‍​ഹോ​ബ്, പീ​റ്റ​ര്‍ ഡി​ങ്ക്ലേ​ജ്, ബെ​ന്‍ വി​ഷോ.
മി​ക​ച്ച സ​ഹ​ന​ടി​മാ​ര്‍: അ​ല​ക്സ് ബോ​ര്‍​സ്റ്റീ​ന്‍, ജൂ​ലി​യ ഗാ​ര്‍​ന​ര്‍, പ​ട്രീ​ഷ്യ അ​ര്‍​ക്വ​റ്റെ.
മി​ക​ച്ച സം​വി​ധാ​യ​ക​ര്‍: ഹാ​രി ബ്രാ​ഡ്ബീ​ര്‍, ജേ​സ​ണ്‍ ബാ​റ്റ്മാ​ന്‍, ജോ​ണ്‍ റെ​ന്‍​ക്, ജോ​ണ്‍ റോ​യി കിം​ഗ്.