ഡല്‍ഹിയില്‍ ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം; പൊലീസിനെ വിമര്‍ശിച്ച് മന്ത്രി

single-img
23 September 2019

ഡല്‍ഹി: ഡല്‍ഹി സരസ്വതി വിഹാറില്‍ മന്ത്രിയുടെ വീട്ടില്‍ മോഷണം. കെജ്രിവാള്‍ മന്ത്രി സഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന്റെ വീട്ടിലാണ് മോഷണം നടന്നത്.

മന്ത്രി തന്റെ ട്വറ്ററിലൂടെയാണ് മോഷണം നടന്ന വിവരം പുറം ലോകത്തെ അറിയിച്ചത്. മോഷ്ടാക്കള്‍ക്ക് ഡല്‍ഹി പൊലീസിനെ ഭയമില്ലെന്നായിരുന്നു കുറിപ്പ്‌. ഡല്‍ഹി പൊലീസിനെ ടാഗും ചെയ്തിരുന്നു. ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. മന്ത്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

മാസങ്ങളായി പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് അയല്‍ക്കാരാണ് വിവരമറിയിച്ചത്. ടാപ്പുകളും, അലങ്കാര വസ്തുക്കളുമാണ് മോഷണം പോയത്.