പാലായില്‍ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്തതെന്ന് നടി മിയ

single-img
23 September 2019

ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലാക്കാരിയായ നടി മിയ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്‌തെന്നു മിയ പ്രതികരിച്ചു. തനിക്ക് വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. മണ്ഡലത്തിലെ കണ്ണാടിയുറുമ്പിലെ പോളിങ് ബുത്തിലാണ് മിയ വോട്ട് ചെയ്തത്.

താൻ ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ല. പാലായില്‍ മുൻപ് എല്ലാ കാലത്തെയും പോലെ ഇന്നും തെരഞ്ഞെടുപ്പ് ചൂട് കൂടുതലാണെന്നും വലിയ തയാറെടുപ്പുകളോടെയല്ല വോട്ട് ചെയ്തതെന്നും മിയ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാലാ മണ്ഡലത്തിലുടനീളം കനത്ത പോളിങ്ങാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.