അമാനുഷിക ശക്തികൈവരിക്കാന്‍ 14 കാരന്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തി

single-img
23 September 2019

ദുര്‍മന്ത്രവാദ കൊലപാതകം രാജ്യത്ത് ഇപ്പോഴും തുടരുന്നു . ഇതാ, ഇപ്പോൾ വന്ന വാർത്ത പ്രകാരം അമാനുശിക ശക്തി നേടാന്‍ 14 കാരന്‍ ഏഴ് വയസുകാരനെയാണ് കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപുരില്‍ നിരഞ്ജന്‍ബര്‍ ഗ്രാമത്തിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിനായാണ് പതിനാലുകാരന്‍ തന്റെ അയല്‍വാസിയായ ഏഴുവയസുകാരനായ രുദ്ര നായകിനെ നര ബലി ചെയ്തത്.

സ്വന്തം വീട്ടിൽ നിന്നും കളിക്കാന്‍ പോയ കുട്ടിയെ വീടിന് സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പിന്നീട് അയല്‍വാസിയായ 14 കാരന്റെ വീട്ടില്‍ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ സംശയിച്ചതെന്ന് പോലീസ് അറിയിച്ചു.

കൊലപാതകത്തിൽ പ്രതിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവരെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സദത്പുര്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ ഗ്രാമവാസികള്‍ പ്രതിഷേധം നടത്തിയതോടെയാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്.പതിനാലുകാരനെ വീട്ടിൽ ദുര്‍മന്ത്രവാദം പരിശീലിപ്പിച്ചതിനാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇതുവരെ ഏഴ് പേര്‍ പിടിയിലായി.