ഇന്ധന വില വര്‍ദ്ധിച്ചു; പെട്രോള്‍ ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും കൂടി

single-img
23 September 2019

രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ദ്ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്.

ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 0.29 പൈസ കൂടി ലിറ്ററിന് 73.91 രൂപയും ഡീസലിന് 0.19 പൈസ കൂടി 66.93 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന് 0.21 പൈസ കൂടി 70.22 രൂപയുമാണ്.

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.